ജമ്മു: പാക്കിസ്ഥാൻകാരനായ മയക്കുമരുന്നു കടത്തുകാരനെ ബിഎസ്എഫ് വെടിവച്ച കൊന്നു. കാഷ്്മീരിലെ കഠുവ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപമാണു സംഭവം. പ്രദേശത്തു നടത്തിയ പരിശോധനയിൽ 27 കിലോ ഹെറോയിൻ ബിഎസ്എഫ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 135 കോടി രൂപ വില വരുന്നതാണിത്.