വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിൽ ദളിത് യുവാവിനെയും കാമുകിയെയും പെണ്‍കുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തി. സാലാദഹള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. മദർ വിഭാഗത്തിൽപ്പെട്ട ബസവരാജ് മാഡിവാലപ്പ ബഡിഗർ(19), കാമുകി ദവാൽബി ബന്ദഗിസാബ്(18) എന്നിവരാണു കൊല്ലപ്പെട്ടത്.
ഓട്ടോ ഡ്രൈവറായ ബസവരാജ് സാലാദാഹള്ളി ഗ്രാമക്കാരനും മുന്നാക്ക ജാതിയിൽപ്പെട്ട ദവാൽബി തൊട്ടടുത്ത ഖാനാപുർ ഗ്രാമക്കാരിയുമാണ്. പെണ്‍കുട്ടിയുടെ അച്ഛനും മറ്റു ബന്ധുക്കളും ചേർന്നാണ് ഇവരെ കൊന്നത്. ഇരുവരും കൃഷിയിടത്തിൽ ഇരിക്കുന്ന വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കൾ ഇരുവരെയും കെട്ടിയിട്ടശേഷം കുത്തിക്കൊല്ലുകയായിരുന്നു. പ്രതികൾ ഒളിവിലാണ്.