കാഠ്മണ്ഡു: നേപ്പാളിലെ കാവൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നിയമിച്ച 20 മന്ത്രിമാരെ സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ നീക്കം ചെയ്തു. സ്വന്തം പാർട്ടിയായ യുഎംഎലിലെ ആഭ്യന്തരതർക്കങ്ങൾ മൂലം ഒലി കഴിഞ്ഞമാസം വിശ്വാസവോട്ടിൽ പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹം പാർലമെന്റ്് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെ ചോദ്യംചെയ്തുള്ള ഹർജികളാണ് സുപ്രീംകോടതി ഇന്നലെ വാദംകേൾക്കാൻ തുടങ്ങിയത്.