സൂയിയാബ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ ഉറുഗ്വെ -ചിലി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ രണ്ടാം പകുതിയി ൽ ചിലിയുടെ ആർതുറോ വിദാലിന്റെ സെൽഫ് ഗോളാണ് ഉറുഗ്വെയ്ക്കു സമനില നൽകിയത്. നാലു മത്സരങ്ങൾക്കുശേഷമാണ് ഉറുഗ്വെ എതിർവല കുലുക്കുന്നത്.
ചിലിയാണ് മികച്ച തുടക്കമിട്ടത്. 26-ാം മിനിറ്റിൽ എഡ്വാർഡോ വാർഗാസ് നേടിയ ഗോളിൽ ചിലി മുന്നിലെത്തി. ബെൻ ബ്രെരട്ടണുമൊത്തുള്ള വാർഗാസിന്റെ മികച്ചൊരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്.
കോപ്പ അമേരിക്കൻ ടൂർണമെന്റിൽ വർഗാസിന്റെ 14-ാം ഗോളാണ്. 17 ഗോളുകൾ വീതമുള്ള നൊർബർട്ടോ മെഡസും സിസിഞ്ഞോയുമാണ് മുന്നിൽ.
ഉറുഗ്വെ-ചിലി സമനില
01:14 AM Jun 23, 2021 | Deepika.com