ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 42,640 പേർക്ക്. കഴിഞ്ഞ 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാസങ്ങൾക്കുശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തിൽ താഴെ എത്തുന്നത്. ഈ സമയം 81,839 പേർ രോഗമുക്തി നേടി. 1167 പേർ മരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,99,77,861 പേർക്കാണ്. ഇതിൽ 2,89,26,038 പേർ രോഗമുക്തി നേടി.