മ​ഴ​യി​ൽ കു​ളി​ച്ച്...

12:32 AM Jun 22, 2021 | Deepika.com
സ​താം​പ്ട​ണ്‍: മ​ഴ​യി​ൽ കു​ളി​ച്ച് ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ. മ​ഴ​യെ​ത്തു​ട​ർ​ന്ന് നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ മ​ത്സ​രം ന​ട​ന്നി​ല്ല. ഒ​രു പ​ന്ത് പോ​ലും എ​റി​യാ​നാ​കാ​തെ​യാ​ണ് നാ​ലാം ദി​നം ഉ​പേ​ക്ഷി​ച്ച​ത്. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ദി​ന​വും പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

റി​സ​ർ​വ് ദി​നം ഉ​ള്ള​തി​നാ​ൽ മ​ത്സ​രം ര​ണ്ട് ദി​വ​സം കൂ​ടി ശേ​ഷി​ക്കു​ന്നു​ണ്ട്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ ഒ​ന്നാം ഇ​ന്നിം​ഗ്സിൽ 92.1 ഓ​വ​റി​ൽ 217 റ​ണ്‍​സി​നു പു​റ​ത്താ​യി​രു​ന്നു. തു​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ ന്യൂ​സി​ല​ൻ​ഡ് മൂ​ന്നാം ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 101 റ​ണ്‍​സ് എ​ടു​ത്തു. എ​ട്ട് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 116 റ​ണ്‍​സ് പി​ന്നി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ്.