ദുബായ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് നിയുക്ത ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ബൈഡനുമായുള്ള കൂടിക്കാഴ്ചയുടെ സാധ്യതകളെക്കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ, "ഇല്ല’ എന്ന ഒറ്റ വാക്കിൽ അദ്ദേഹം മറുപടി ഒതുക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ റെയ്സിയുടെ എതിരാളിയായിരുന്ന അബ്ദുൾനാസർ ഹിമ്മത്തി ബൈഡനെ കാണാൻ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു.