ന്യൂഡൽഹി: ഫേസ്ബുക്ക് അധികൃതരോട് നേരിട്ടു ഹാജരാകണമെന്ന കർശന നിർദേശം നൽകി ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതി. രാജ്യത്തെ നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കണമെന്ന് ട്വിറ്ററിന് കർശന നിർദേശം നൽകിയതിനു പിന്നാലെയാണ് നേരിട്ടുതന്നെ ഹാജരാകണം എന്ന് ഫേസ്ബുക്കിനോട് പാർലമെന്ററി സമിതി നിർദേശം നൽകിയത്.
വെർച്വൽ കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് അറിയിച്ച ഫേസ്ബുക്ക് അധികൃതരോട് കോവിഡ് വാക്സിൻ എടുത്തിട്ട് നേരിട്ട് വരാനാണ് സമിതി ആവശ്യപ്പെട്ടത്. വാക്സിൻ എടുക്കാൻ ആവശ്യമായ സമയം ഫേസ്ബുക്ക് ഉദ്യോഗസ്ഥർക്ക് നൽകും. എന്നാൽ, സമിതിക്കു മുന്നിൽ നേരിട്ടുതന്നെ ഹാജരാകണമെന്നാണ് നിർദേശം.
രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾ നടത്തുന്നതിൽനിന്നു തങ്ങൾക്ക് വിലക്കുണ്ടെന്നാണ് ഫേസ്ബുക്ക് അധികൃതർ നൽകിയ വിശദീകരണം.