ദിഫു: ആസാമിൽ കുക്കി തീവ്രവാദ സംഘടനയായ യുണൈറ്റഡ് പീപ്പിൾസ് റെവലൂഷണറി ഫ്രണ്ട് (യുപിആർഎഫ്) അംഗങ്ങളായ രണ്ടു തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു. കാർബി ആംഗ്ലോംഗ് ജില്ലയിലാണു സംഭവം. രണ്ട് എകെ 47 റൈഫിളുകളും നിരവധി രേഖകളും സുരക്ഷാസേന പിടിച്ചെടുത്തു.
സംഘടനയുടെ സ്വയം പ്രഖ്യാപിത കമാൻഡർ-ഇൻ-ചീഫ് മാർട്ടിൻ കുക്കി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും കീഴടങ്ങിയിരുന്നു.