സെവിയ്യ: യൂറോ ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡിൽ പോളണ്ടിന്റെ കൗമാരക്കാരൻ കാസ്പർ കൊസ്ലോവ്സ്കി. സ്പെയിനിനെതിരായ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയതോടെയാണ് ഈ റിക്കാർഡ് 17 വയസും 246 ദിനവും പ്രായമുള്ള കാസ്പർ സ്വന്തമാക്കിയത്.
ഈ യൂറോ കപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് ഇത് രണ്ടാം തവണയാണ് കുറിക്കപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഹാം ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഇറങ്ങിയപ്പോൾ കുറിച്ച റിക്കാർഡാണ് കാസ്പർ തിരുത്തിയത്. ക്രൊയേഷ്യക്കെതിരേ ഇറങ്ങുന്പോൾ ബെല്ലിംഹാമിന്റെ പ്രായം 17 വയസും 349 ദിനവുമായിരുന്നു.
മധുരപ്പതിനേഴിൽ കാസ്പർ
12:26 AM Jun 21, 2021 | Deepika.com