സിയുഡാഡ് /വിക്ടോറിയ: യുഎസ്-മെക്സിക്കൻ അതിർത്തി പട്ടണമായ റെയ്നോസയിൽ നിരവധി വാഹനങ്ങളിലെത്തിയ ആയുധധാരികളായ അക്രമികളുടെ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെക്സസുമായി അതിർത്തി പങ്കിടുന്ന മെക്സിക്കയുടെ കിഴക്കൻ സിറ്റിയാണ് റെയ്നോസ.
കാറിൽ സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു വാഹനങ്ങളും പിടിച്ചെടുത്തു. ടെക്സസുമായി അതിർത്തി പങ്കിടുന്ന റെയ്നോസയുടെ കിഴക്കൻ പട്ടണത്തിൽ അതിരാവിലെ മുതൽ വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. മെക്സിക്കോയിലെ ലഹരിമരുന്ന മാഫിയ സംഘമായ ഗൾഫ് കാർട്ടലാണ് ആക്രമണത്തിനു പിന്നിലെന്നു സുരക്ഷാ ഏജൻസികൾ അറിയിച്ചു.