ന്യൂഡൽഹി: ഉച്ചക്കഞ്ഞി വിതരണം അടക്കം സ്കൂളുകളിലെയും അങ്കണവാടികളിലെയും ഭക്ഷണ വിതരണ പദ്ധതിക്ക് ജിഎസ്ടി ഒഴിവാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾക്കുവേണ്ടി ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്നു സർക്കാർ എടുക്കുന്ന വായ്പകൾ, കേന്ദ്ര- സംസ്ഥാന ബോർഡുകളുടെ പ്രവേശനപരീക്ഷകൾ അടക്കം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയവയ്ക്കും ജിഎസ്ടി ഉണ്ടാകില്ല.
എന്നാൽ, ദേശീയപാതകൾ ഉൾപ്പെടെയുള്ള റോഡുകൾ, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിനായി സർക്കാർ എടുക്കുന്ന വായ്പകൾക്കു ജിഎസ്ടി നൽകണം.
പാലങ്ങളുടെയും റോഡുകളുടെയും അപ്രോച്ച് റോഡ് നിർമാണത്തിന് ജിഎസ്ടി ഇളവു നൽകാൻ ജിഎസ്ടി കണ്‍സിൽ തീരുമാനിച്ചിട്ടുണ്ടെന്നു കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് അറിയിച്ചു.