+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്‍റ്

ടെ​​​ഹ്റാ​​​ൻ: സെ​​​യ്ദ് ഇ​​​ബ്രാ​​​ഹിം റെ​​​യ്സി ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ എ​​​തി​​​രാ​​​ളി​​​യും മു​​​ൻ സെ​​​ൻ
ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്‍റ്
ടെ​​​ഹ്റാ​​​ൻ: സെ​​​യ്ദ് ഇ​​​ബ്രാ​​​ഹിം റെ​​​യ്സി ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ എ​​​തി​​​രാ​​​ളി​​​യും മു​​​ൻ സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് മേ​​​ധാ​​​വി​​​യു​​​മാ​​​യ അ​​​ബ്ദു​​​ൾ​​​ നാ​​​സ​​​ർ ഹി​​​മ്മ​​​ത്തി പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ച്ച​​​താ​​​യി ഭ​​​ര​​​ണ​​​കൂ​​​ട അ​​​നു​​​കൂ​​​ല മാ​​​ധ്യ​​​മം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​യ​​​ത്തു​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​ണു ഹ​​​സ​​​ൻ റു​​​ഹാ​​​നി​​​യു​​​ടെ പി​​​ന്തു​​​ട​​​ർ​​​ച്ച​​​ക്കാ​​​ര​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട റെ​​​യ്സി. ജു​​​ഡീ​​​ഷ​​​റി മേ​​​ധാ​​​വി​​​കൂ​​​ടി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം.

തീ​​​വ്ര​​​പ​​​ക്ഷ​​​ക്കാ​​​ര​​​നാ​​​യ റെ​​​യ്സി​​​യു​​​ടെ വി​​​ജ​​​യം ഏ​​​റെ​​​ക്കു​​​റെ എ​​​ല്ലാ എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ളും പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​നു മു​​​ന്പു​​​ത​​​ന്നെ റെ​​​യ്സി​​​യെ എ​​​തി​​​രാ​​​ളി​​​യാ​​​യ ഹി​​​മ്മ​​​ത്തി അ​​​ഭി​​​ന​​​ന്ദി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന 13-ാം പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ 90 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളും എ​​​ണ്ണി​​​യെ​​​ന്നും 1.7 കോ​​​ടി വോ​​​ട്ടു​​​ക​​​ൾ (62 ശ​​​ത​​​മാ​​​നം) റെ​​​യ്സി​​​ക്കു ല​​​ഭി​​​ച്ചെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല.

അ​​​ഴി​​​മ​​​തി​​​ക്കും ദാ​​​രി​​​ദ്ര്യത്തി​​​നു​​​മെ​​​തി​​​രേ പോ​​​രാ​​​ടു​​​മെ​​​ന്ന വാ​​​ഗ്ദാ​​​ന​​​വു​​​മാ​​​യാ​​​ണ് റെ​​​യ്സി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​ത്തി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​റാ​​​നെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധം നീ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യോ​​​ടെ, 2015ലെ ​​​ആ​​​ണ​​​വ​​​ക​​​രാ​​​ർ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി അ​​​നൗ​​​ദ്യോ​​​ഗി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​രു​​​മെ​​​ന്നു റെ​​​യ്സി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ജ​​​ന​​​ഹി​​​തം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റും മി​​​ത​​​വാ​​​ദി​​​യു​​​മാ​​​യ ഹ​​​സ​​​ൻ റൂ​​​ഹാ​​​നി പ​​​റ​​​ഞ്ഞു. ഏ​​​ഴു പേ​​​രാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​ത്തി​​​ലേ​​​ക്കു മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മൂ​​​ന്നു പേ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പു പി​​​ന്മാ​​​റി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടു ത​​​വ​​​ണ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട റു​​​ഹാ​​​നി ഓ​​​ഗ​​​സ്റ്റി​​​ൽ സ്ഥാ​​​ന​​​മൊ​​​ഴി​​​യും.
റു​​​ഹാ​​​നി​​​യു​​​ടെ കാ​​​ല​​​ത്തു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ ആ​​​ണ​​​വ ക​​​രാ​​​ർ ഇ​​​റാ​​​ൻ സ​​​ന്പ​​​ദ്‌വ്യവ​​​സ്ഥ​​​യ്ക്ക് ഉൗ​​​ർ​​​ജ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 2018ൽ ​​​അ​​​ന്ന​​​ത്തെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ക​​​രാ​​​റി​​​ൽ​​​നി​​​ന്നു പി​​ന്മാ​​​റു​​​ക​​​യും ഇ​​​റാ​​​നെ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​റാ​​​നി​​​ൽ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി, ക​​​റ​​​ൻ​​​സി​​​യു​​​ടെ മൂ​​​ല്യം ഇ​​​ടി​​​ഞ്ഞു, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വ​​​ർ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

പൊ​​​തു​​​ഇ​​​ട​​​ങ്ങ​​​ളി​​​ലെ വ​​​നി​​​ത​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം അ​​​ട​​​ക്ക​​​മു​​​ള്ള ഒ​​​ട്ടേ​​​റെ സാ​​​മൂ​​​ഹി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ യാ​​​ഥാ​​​സ്ഥി​​​തി​​​ക നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ള്ള റെ​​​യ്സി​​​യെ, മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വു​​​മാ​​​യ ആ​​​യ​​​ത്തു​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യി​​​യു​​​ടെ പി​​​ന്തു​​​ട​​​ർ​​​ച്ച​​​ക്കാ​​​ര​​​നാ​​​യാ​​​ണ് ഇ​​​റാ​​​നി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

ഇ​​​റാ​​​ന്‍റെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ബ്രാ​​​ഹിം റെ​​​യ്സി​​​യെ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ഡി​​​മി​​​ർ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം സു​​​ദൃ​​​ഢ​​​മാ​​​ക്കു​​​മെ​​​ന്നു റെ​​​യ്സി​​​ക്ക് അ​​​യ​​​ച്ച അ​​​ഭി​​​ന​​​ന്ദന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പു​​​ടി​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​ന്‍റെ ജ​​​ന​​​വി​​​ധി​​​യെ മാ​​​നി​​​ക്കു​​​ന്നു. ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​മെ​​​ന്നും പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നി​​​ടെ, പ്ര​​​സി​​​ഡ​​​ന്‍റ്, മു​​​നി​​​സി​​​പ്പ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ബാ​​​ല​​​റ്റ് പെ​​​ട്ടി​​​ക​​​ളു​​​മാ​​​യി പോ​​​യ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​നി​​​ലെ ദെ​​​സ്ഫു​​​ൽ സി​​​റ്റി​​​യി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ബാ​​​ല​​​റ്റ് ബോ​​​ക്സു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണു മ​​​രി​​​ച്ച​​​ത്. 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി ഇ​​​റാ​​​ൻ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.