ഒസാക്ക ഇല്ല
12:53 AM Jun 19, 2021 | Deepika.com
ലണ്ടൻ: വിംബിൾഡണ്‍ ഓപ്പണ്‍ ടെന്നീസിൽ ജാപ്പനീസ് വനിതാ സിംഗിൾസ് താരം നവോമി ഒസാക്ക ഉണ്ടാകില്ല. ടോക്കിയൊ ഒളിന്പിക്സിനായി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഒസാക്ക വിംബിൾഡണിൽനിന്ന് വിട്ടുനിൽക്കുന്നത്. പുരുഷ സിംഗിൾസ് സൂപ്പർ താരം സ്പെയിനിന്റെ റാഫേൽ നദാലും വിംബിൾഡണിൽ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഈ മാസം 28 മുതലാണ് വിംബിൾഡണ്‍ പോരാട്ടം അരങ്ങേറുക.