ലാഗോസ്(നൈജീരിയ): പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ തോക്കുധാരികൾ ബോർഡിംഗ് സ്കൂളിലെ 80 കുട്ടികളെയും അഞ്ച് അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. വടക്കുകിഴക്കൻ നെെജീരിയയിലെ കെബ്ബിയിലാണു സംഭവം. വെടിവയ്പിൽ ഒരു കുട്ടിക്കു പരിക്കേറ്റതായി കെബ്ബി സ്റ്റേറ്റ് പോലീസ് വക്താവ് നഫിയു അബൂബക്കർ പറഞ്ഞു.