ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൂന്നു ദിവസത്തിനുള്ളിൽ അരക്കോടിയിലേറെ വാക്സിൻ വിതരണം ചെയ്യുമെന്നു കേന്ദ്ര സർക്കാർ. 56,70,350 വാക്സിനുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ രണ്ടു കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈയിലുണ്ട്. ഇതിനു പുറമേ അരക്കോടിയിലധികം വാക്സിനുകൾകൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതുവരെ 27.28 കോടി വാക്സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പാഴാക്കിയത് അടക്കം 25,10,03,417 ഡോസുകൾ സംസ്ഥാനങ്ങൾ ഉപയോഗിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അനുവദിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.