ലക്നോ: ഗംഗയിൽ ഒഴുകിവന്ന തടിപ്പെട്ടിക്കുള്ളിൽനിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു. ഗാസിപുർ ജില്ലയിലെ ഗംഗയിലെ ദാദ്രിഘട്ടിലാണു സംഭവം. ഗംഗയിലൂടെ ബോട്ടിലെത്തിയ ഒരാളാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് പെട്ടിക്കരികിലെത്തിയത്.
ദൈവങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ ബോക്സിൽ ചുവന്ന തുണികൊണ്ട് പുതപ്പിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടത്. ഇയാൾ ആരെയും അറിയിക്കാതെ കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയി. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി കുഞ്ഞിനെ ശരണാലയത്തിലേക്കു മാറ്റുകയായിരുന്നു.