ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണിനെ പിന്തള്ളിയാണ് സ്മിത്ത് 891 പോയിന്റുമായി ഒന്നാമതെത്തിയത്. 886 പോയിന്റാണു വില്യംസണിന്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി (814 പോയിന്റ്) നാലാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ മാര്‍നസ് ലബുഷയിന് (878 പോയിന്റ്) മൂന്നാം സ്ഥാനത്തും.
കോഹ്ലിക്കൊപ്പം ആദ്യപത്തില്‍ ഋഷഭ് പന്ത് (747 പോയിന്റ്) ആറാം സ്ഥാനത്തും രോഹിത് ശര്‍മ (747 പോയിന്റ്) ഏഴാം സ്ഥാനത്തുമുണ്ട്.
ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് (850 പോയിന്റ്) രണ്ടാം സ്ഥാനത്തു തുടരുന്നു.
സ്മിത്ത് ഒന്നാം സ്ഥാനത്ത്
01:17 AM Jun 17, 2021 | Deepika.com