സെന്റ് പീറ്റേഴ്സ്ബര്‍ഗ്: യൂറോകപ്പ് 2020 ഫുട്ബോളില്‍ റഷ്യക്ക് ആദ്യ ജയം. റഷ്യ 1-0ന് ഫിന്‍ലന്‍ഡിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അലക്സി മിറാന്ചക് നേടിയ ഗോളിലാണ് റഷ്യയുടെ ജയം.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ റഷ്യ തോറ്റിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഡെന്മാര്ക്കിനെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ് ഫിന്‍ലന്‍ഡ് ഇറങ്ങിയത്. മൂന്നാം മിനിറ്റില്‍ ഫിന്‍ലന്‍ഡ് നടത്തിയ ആദ്യ മുന്നേറ്റത്തില്‍ തന്നെ ജോയല്‍ പൊഹാന്പാലോ റഷ്യന്‍ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചു.
കളിക്കാരുടെ പരിക്കുകള്‍ റഷ്യക്കു തിരിച്ചടിയായി മരിയോ ഫെര്‍ണാണ്ടസ് പരിക്കേറ്റ് പുറത്തായി. പകരക്കാരമെത്തിയ വ്യാചെസ്ലാവ് കാരവയേവിന് ഗോളടിക്കാന്‍ ശ്രമിക്കുന്നതിനിടേ പോസ്റ്റില്‍ കാലിടിച്ചു പരിക്കേറ്റു. അല്പ സമയത്തിനുശേഷം താരം ഗ്രൗണ്ടില്‍ തിരിച്ചെത്തി.
റഷ്യക്ക് ആദ്യ ജയം
01:16 AM Jun 17, 2021 | Deepika.com