ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60,471 പേർക്ക്. കഴിഞ്ഞ 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 2,726 കോവിഡ് മരണമാണ്. 1,17,525 പേർ രോഗമുക്തി നേടി.