ന്യൂഡൽഹി: മുസ്ലിം ഒഴികെയുള്ള വിവിധ മതവിഭാഗങ്ങളിൽ പെട്ട അഭയാർഥികൾക്കു പൗരത്വം നൽകുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നൽകിയ ഹർജി സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു മാറ്റി.
കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്നു മുസ്ലിം ലീഗ് കോടതിയിൽ ആവശ്യപ്പെട്ടു. ഇത് ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.