ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനീസ് കടന്നുകയറ്റം തടഞ്ഞ ധീരജവന്മാരെ സംഘർഷത്തിന്റെ വാർഷികമായ ഇന്നലെ കരസേനാ മേധാവി ജനറൽ എം.എം. നരവനെ പ്രകീർത്തിച്ചു.
ഗൽവാൻ വീരന്മാർക്ക് ജനറൽ എം.എം. നരവനെ, എല്ലാ റാങ്കിലുമുള്ള സൈനികോദ്യോഗസ്ഥർ, ഇന്ത്യൻ ആർമി എന്നിവ ആദരമർപ്പിക്കുന്നു. ഗൽവാൻ വീരന്മാരുടെ ശൗര്യം രാജ്യത്തിന്റെ ഓർമയിൽ അനശ്വരമായി കൊത്തിവച്ചിട്ടുണ്ട്- സൈന്യം ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷം ജൂൺ 15ന് ഗൽവാനിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.
വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് ഫയർ ആൻഡ് ഫ്യൂറി കമാൻഡിംഗ് ഓഫീസർ മേജർ ജനറൽ അകാശ് കൗഷിക് ലേയിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ഗൽവാൻ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് 14 ലുണ്ടായ സംഘർഷത്തിൽ കേണൽ സന്തോഷ് ബാബു അടക്കം 20 ഇന്ത്യൻ സൈനികരാണു വീരമൃത്യു വരിച്ചത്.
കേണൽ സന്തോഷിന് മരണാനന്തര ബഹുമതിയായി മഹാവീർചക്ര സമ്മാനിച്ചു. നായിബ് സുബേദാർ നുദുരാം സോറൻ, ഹവീൽദാർ കെ. പളനി, നായിക് ദീപക് സിംഗ്, ശിപായി ഗുർതേജ് സിംഗ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി വീർ ചക്ര സമ്മാനിച്ചു.
ഇന്നലെ കരസേന നടത്തിയ നിരവധി ട്വീറ്റുകളിലൂടെ ഗൽവാൻ യുദ്ധവീരന്മാരെ പ്രകീർത്തിച്ചു. ലഡാക്കിലെ 120-ാം പോസ്റ്റിൽ ഗൽവാൻ യുദ്ധവീരന്മാർക്കായി സൈന്യം സ്മാരകം നിർമിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ 20 സൈനികരുടെ പേരും കൊത്തിവച്ചിട്ടുണ്ട്.
ഗൽവാൻ സംഘർഷത്തിൽ അഞ്ച് ചൈനീസ് ഉദ്യോഗസ്ഥർ മരിച്ചതായി ചൈന ഫെബ്രുവരിയിൽ വെളിപ്പെടുത്തിയിരുന്നു.എന്നാൽ, യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് അനൗദ്യോഗിക വിവരം.