ന്യൂഡൽഹി: അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്നു വിദേശ നിക്ഷേപ ഫണ്ടുകൾ നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) മരവിപ്പിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.എൻഎസ്ജിഎൽ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലാണെന്നും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.