ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്കു ഡ്രോണുകൾ ഉപയോഗിച്ച് വാക്സിനും മരുന്നും എത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ.
ഇതിന്റെ ഭാഗമായി വിദൂര ഗ്രാമങ്ങളിൽ വാക്സിനും മരുന്നും ഡ്രോണുകളുടെ സഹായത്തോടെ എത്തിക്കുന്നതിന് കേന്ദ്രസർക്കാർ താത്പര്യ പത്രം ക്ഷണിച്ചു. ഡിസംബറോടെ സന്പൂർണ വാക്സിനേഷൻ നടപ്പാക്കുമെന്നാണു കേന്ദ്രസർക്കാർ പറയുന്നത്. വിദൂര ഗ്രാമങ്ങളിലെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ഐസിഎംആർ സാധ്യത പഠനം നടത്തിയിരുന്നു.