ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ സംഘത്തെ ഇന്ത്യയും ന്യൂസിലൻഡും പ്രഖ്യാപിച്ചു. സതാംപ്ടണിലെ ഏജിസ് ബൗളില്‍ വെള്ളിയാഴ്ച ഫൈനലിനു തുടക്കമാകും.
ടീം ഇന്ത്യ തയാർ
സതാംപ്ടണ്: ഉമേഷ് യാദവും ബ്രിസ് ബെയ്ന്‍ ടെസ്റ്റില്‍ താരമായ ഷാര്‍ദുല്‍ ഠാക്കൂറും ഇന്ത്യൻ ടീമിലെത്തി. ഉമേഷ് യാദവിനൊപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ മുഹമ്മദ് ഷമി, ഹനുമ വിഹാരി എന്നിവരെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രചിചന്ദ്രന് അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ഹനുമ വിഹാരി
കിവീസ് ടീം റെഡി
പരിക്കിന്റെ പിടിയിലുള്ള ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബിജെ വാള്ട്ടിഗും ടീമിലുണ്ട്.
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ് (ക്യാപ്റ്റന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്റ് ബോള്‍ട്ട്, ഡെവോണ്‍ കോണ്‍വെ, കോളിന് ഡി ഗ്രാന്സ്ഹോം, മാറ്റ് ഹെന് റി, കെയ്ല്‍ ജെമിസണ്‍, ടോം ലാഥം, ഹെന്റി നിക്കോളസ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്ലര്, നീല്‍ വാഗ്നര്‍, ബി.ജെ. വാട്ലിംഗ്, വില്‍ യംഗ്
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്
12:50 AM Jun 16, 2021 | Deepika.com