ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയം വിലയിരുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചെന്ന വാർത്തകൾ തള്ളി പാർട്ടി കേന്ദ്രനേതൃത്വം രംഗത്ത്. സി.വി. ആനന്ദബോസ്, ഇ. ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ പാർട്ടി നിയോഗിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നു പാർട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അരുണ്‍ സിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശകലനം നടത്തുന്നതിനും അവലോകനം ചെയ്യുന്നതിനും ബിജെപിക്ക് സ്വന്തം സംവിധാനങ്ങളുണ്ടന്നും ആരോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അരുണ്‍ സിംഗ് പറഞ്ഞു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചും അതിനുശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ചും പഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നംഗ സമിതിയെ നിയോഗിച്ചെന്നു നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. റിപ്പോർട്ട് കൈമാറിയതായി സമിതിയിലെ രണ്ടംഗങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പാർട്ടി ആരോടും റിപ്പോർട്ട് ചോദിച്ചിട്ടില്ലെന്നാണ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ദേശീയ നേതൃത്വം വ്യക്തമാക്കിയത്.