ന്യൂഡൽഹി: മുസ്ലിം ഒഴികെയുള്ള അഭയാർഥികളിൽ നിന്നു പൗരത്വത്തിനു അപേക്ഷ ക്ഷണിച്ചു പുറത്തിറക്കിയ വിജ്ഞാപനത്തിന് 2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു.
വിജ്ഞാപനം റദ്ദാക്കണമെന്ന മുസ്ലിം ലീഗിന്റെ ഹർജി തള്ളണമെന്നും കേന്ദ്രം നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നൽകിയ ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്. എല്ലാ മതവിഭാഗത്തിൽ പെട്ട വിദേശീയർക്കും പൗരത്വത്തിന് അപേക്ഷ നൽകാൻ എപ്പോഴും അവസരമുണ്ട്. ഈ അപേക്ഷകളെല്ലാം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു.