മ്യൂണിക്ക്: ജര്‍മനിയില്‍ വേനല്‍ക്കാലം ഉണര്ന്നതിന്റെയും കൊറോണ വ്യാപനത്തിന്റെ ശക്തി കുറയുന്നതിന്റെയും സാഹചര്യത്തില്‍ മ്യൂണിക്കില്‍ അരങ്ങേറുന്ന യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രതീക്ഷയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ന് രാത്രി മുന്‍ ലോക ജേതാക്കളായ ജര്‍മനിയും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പാണ്. യൂറോപ്പിലെ വന്‍ ശക്തികളുടെ പോരാട്ടം കാണാന്‍ കാല്‍പ്പന്തു പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. മത്സരം നടക്കുന്ന അതുകൊണ്ടുതന്നെ മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയം നിബന്ധനകളോടെയാണ് കാണികള്‍ക്കായി തുറന്നു കൊടുക്കുന്നത്.
സ്റ്റേഡിയത്തിൽ ആരാധകര്‍ എഫ്എഫ്പി 2 മാസ്കുകള്‍ ധരിച്ചിരിക്കണം.
ജോസ് കുമ്പിളുവേലില്‍
മ്യൂണിക്കില്‍ ആവേശം അണപൊട്ടുമോ ?
11:29 PM Jun 14, 2021 | Deepika.com