പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-7 (6-8), 2-6, 6-3, 6-2, 6-4നു കീഴടക്കിയാണ് ജോക്കോവിച്ച് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. ഇതോടെ കരിയറിൽ ജോക്കോവിച്ചിന്റെ ഗ്രാൻസ്ലാം നേട്ടം 19 ആയി.
എല്ലാ ഗ്രാൻസ്ലാം കിരീടവും ചുരുങ്ങിയത് രണ്ട് തവണ നേടുക എന്ന ചരിത്ര നേട്ടത്തിലും ജോക്കോ എത്തി. വനിതാ സിംഗിൾസ് കിരീടത്തിനു പിന്നാലെ ചെക് താരം ക്രെജിക്കോവ ഡബിൾസ് കിരീടവും നേടി.
ജോക്കോവിച്ചിന് 19-ാം ഗ്രാൻസ്ലാം കിരീടം
12:40 AM Jun 14, 2021 | Deepika.com