ന്യൂസിലൻഡിനു ചരിത്ര പരന്പര, ഒന്നാം റാങ്കിൽ
12:40 AM Jun 14, 2021 | Deepika.com
എഗ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര 1-0ന് ന്യൂസിലൻഡ് സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ എട്ട് വിക്കറ്റ് ജയം നേടിയതോടെയാണിത്. ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. സ്കോർ: ഇംഗ്ലണ്ട് 303, 122. ന്യൂസിലൻഡ് 388, 41/2. 22 വർഷത്തിനുശേഷമാണ് ഇംഗ്ലീഷ് മണ്ണിൽ ന്യൂസിലൻഡ് ടെസ്റ്റ് പരന്പര സ്വന്തമാക്കുന്നത്. പരന്പര ജയത്തിനു പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലൻഡ് ഒന്നാം സ്ഥാനത്ത് എത്തി.