ബെയ്ജിംഗ്: ചൈനയിലെ ഹുബേയ് പ്രവിശ്യയിൽ ഗ്യാസ് സ്ഫോടനത്തിൽ 12 പേർ മരിച്ചു. നൂറിലധിരം പേർക്കു ഗുരുതരമായി പരിക്കേറ്റു. ഷിയാൻ നഗരത്തിൽ പ്രാദേശികസമയം ഇന്നലെ രാവിലെ 6.30നായിരുന്നു സ്ഫോടനം. പ്രഭാതഭക്ഷണം കഴിക്കാനെത്തിയവരും പച്ചക്കറികൾ വാങ്ങാനെത്തിയവരുമായി നിരവവധി പേർ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. 150 പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. സ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു.