ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്നു സർക്കാർ. നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കുമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നു തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു അറിയിച്ചു. താത്പര്യമുള്ള സ്ത്രീകൾക്കു സർക്കാർ പരിശീലനം നല്കും.