ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ലാജ്പത് നഗർ സെൻട്രൽ മാർക്കറ്റിൽ വൻ തീപിടുത്തം. രാവിലെ 10.20ന് ഒരു തുണിക്കടയിൽ തുടങ്ങിയ തീ അണയ്ക്കാൻ 30 ഫയർ എൻജിനുകളും നൂറിലേറെ അഗ്നിശമന സേനാംഗങ്ങളെയും ഉപയോഗിക്കേണ്ടി വന്നു. രാവിലെ ആയിരുന്നതിനാൽ ആർക്കും ആളപായമോ, കാര്യമായ പരിക്കുകളോ ഇല്ല.മണിക്കൂറുകളോളം ആളിപ്പടർന്ന തീയിൽ ആറു ബ്ലോക്കുകളിലെ മൂന്നു കെട്ടിടങ്ങൾ അഗ്നിക്കിരയായി.