പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം ചെക് റിപ്പബ്ലിക്കിന്റെ ബാർബൊറ ക്രെജിക്കോവ സ്വന്തമാക്കി. ഇരുപത്തഞ്ചുകാരിയായ ചെക് താരത്തിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണ്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ ഫൈനലിൽ റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവയെയാണ് ക്രെജിക്കോവ കീഴടക്കിയത്. സ്കോർ: 6-1, 2-6, 6-4.
ഇരുവരും ആദ്യമായാണ് ഒരു ഗ്രാൻസ്ലാം ഫൈനലിൽ കളിക്കുന്നത്. പവ്ല്യുചെങ്കോവ 31-ാം സീഡായിരുന്നു. സീഡ് ചെയ്യപ്പെടാത്ത താരമാണ് ക്രെജിക്കോവ.
ചാന്പ്യൻ ക്രെജിക്കോവ
12:58 AM Jun 13, 2021 | Deepika.com