ഹൈദരാബാദ്: ലോക്സഭയിലെ ടിആർഎസ് കക്ഷി നേതാവ് നമാ നാഗേശ്വരറാവുവിന്റെ ഉടമസ്ഥതയിലുള്ള മധുകോൺ ഗ്രൂപ്പിന്റെ ഓഫീസുകളിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. മധുകോൺ ഗ്രൂപ്പ് കന്പനിയായ റാഞ്ചി എക്സ്പ്രസ്വേ ലിമിറ്റഡിലെ ഫണ്ട് തിരിമറി ആരോപണത്തെത്തുടർന്നായിരുന്നു റെയ്ഡ്. 2020 മാർച്ചിൽ റാഞ്ചി എക്സ്പ്രസ്വേ ലിമിറ്റഡ് പ്രമോട്ടർമാർക്കെതിരേ സിബിഐ കേസെടുത്തിരുന്നു.