ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടിക്കെതിരേ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും അവകാശലംഘനത്തിനു നോട്ടീസ് നൽകി. എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാർ, വി. ശിവദാസൻ, കെ. സോമപ്രസാദ്, ജോണ് ബ്രിട്ടാസ് എന്നിവർ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ.എം. ആരിഫ്, തോമസ് ചാഴിക്കാടൻ എന്നിവർ ചട്ടം 222 പ്രകാരം ലോക്സഭയിലുമാണ് നോട്ടീസ് നൽകിയത്.
ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥനയെ തുടർന്നാണ് എംപിമാർ ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചത്. ദ്വീപിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും നടപടികളും ദ്വീപ് നിവാസികളെ ഏതു രീതിയിലാണ് ബാധിച്ചിരിക്കുന്നതെന്നു നേരിട്ടു മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു തീരുമാനം.
എന്നാൽ, പാർലമെന്റ് അംഗങ്ങളായിട്ടും അഡ്മിനിസ്ട്രേറ്റർ അനുമതി നിഷേധിക്കുകയായിരുന്നു. ഇക്കാര്യത്തിൽ അഡ്മിനിസ്ട്രേറ്ററോടു വിശദീകരണം തേടണമെന്നും കൃത്യവിലോപം കാണിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.