നിലന്പൂർ: നിലന്പൂരിലെ മുഹമ്മദ് ഉവൈസ് ഇനി ഗോകുലം എഫ്സിയുടെ കളിക്കാരൻ. കേരള പ്രീമിയർ ലീഗിൽ കെസ്ഇബിക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കെയാണു കേരളത്തിന്റെ ഫുട്ബോൾ ക്ലബ്ബായ ഗോകുലം എഫ്സിയുടെ സ്റ്റോപ്പർ ബാക്കായി ഉവൈസിനെ തെരഞ്ഞെടുത്തത്. മൂന്നു വർഷത്തേക്കാണു ഗോകുലവുമായി കരാർ ഒപ്പുവച്ചത്.
നിലന്പൂർ ചന്തക്കുന്ന് സ്വദേശി കമാലുദീൻ മോയിക്കലിന്റെയും സെൽമത്തിന്റെയും മൂന്നു മക്കളിൽ മൂത്തയാളാണു മുഹമ്മദ് ഉവൈസ്. കമാലുദീൻ മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ നിർവാഹകസമിതി അംഗമാണ്.
മുഹമ്മദ് ഉവൈസ് ഗോകുലം എഫ്സിയിൽ
11:53 PM Jun 11, 2021 | Deepika.com