ന്യൂഡൽഹി: കൊടകര കുഴൽപ്പണ വിവാദം അടക്കമുള്ള വിഷയങ്ങളുടെ പേരിൽ കേരളത്തിൽ നേതൃമാറ്റം ഉടനുണ്ടാകില്ലെന്നു ബിജെപി കേന്ദ്ര നേതാക്കൾ. വിവാദങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും.
വിഭാഗീയത അവസാനിപ്പിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനുമുള്ള നടപടികൾ ഉടനുണ്ടാകുമെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അറിയിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.
വിവാദങ്ങൾ രൂക്ഷമായി തുടരുന്നതിനിടെയാണു കെ. സുരേന്ദ്രൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കമുള്ളവരുമായി ചർച്ച നടത്തിയത്. രാഷ്ട്രീയപ്രശ്നങ്ങളേക്കാൾ പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് വിവാദങ്ങൾക്കു മൂർച്ച കൂട്ടുന്നതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.