മുംബൈ: മൂന്നുനിലക്കെട്ടിടം തകർന്ന് മറ്റൊരു കെട്ടിടത്തിലേക്കു പതിച്ച് എട്ടു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. എട്ടുപേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മൽവാനിയിലെ അബ്ദുൾ ഹമീദ് റോഡിൽ ന്യൂ കളക്ടർ കോംപൗണ്ടിൽ ബുധനാഴ്ച അർധരാത്രിയായിരുന്നു അപകടം. മൂന്നുനിലക്കെട്ടിടത്തിന്റെ രണ്ടുനിലകളാണ് നിലംപൊത്തിയത്.
ഈ കെട്ടിടം അനധികൃതമായാണ് പണിതതെന്നു പോലീസ് പറഞ്ഞു. കോൺട്രാക്ടറെ ചോദ്യം ചെയ്തുവരികയാണ്. കളക്ടറുടെ വസതിക്കു സമീപമാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്.
കളക്ടറുടെ ഓഫീസിൽനിന്നു നേരിട്ട് അനുവാദം വാങ്ങിയാണ് ഉടമ കെട്ടിടം പണിതതെന്നു ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ പറഞ്ഞു.