പെഷാവർ: നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായിക്കെതിരേ വധഭീഷണി മുഴക്കിയ മുസ്ലിം മതപുരോഹിതൻ പാക്കിസ്ഥാനിൽ അറസ്റ്റിൽ. ഖൈബർ പഷ്തൂണ്ഖ്വ പ്രവിശ്യയിലെ മർവത് ജില്ലയിൽനിന്നുള്ള പുരോഹിതനായ മുഫ്തി സർദാർ അലി ഹഖാനിയാണ് അറസ്റ്റിലായത്. വിവാഹവുമായി ബന്ധപ്പെട്ട് അടുത്തിടെ മലാല നടത്തിയ പരാമർശങ്ങളാണു പ്രകോപനകാരണം.