ഇന്ത്യൻ ടീം പരിശീലനം തുടങ്ങി
12:12 AM Jun 11, 2021 | Deepika.com
സതാംപ്ടണ്: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലെ സതാംപ്ടണിലെത്തിയ ഇന്ത്യൻ ടീം ക്വാറന്റൈൻ പൂർത്തിയാക്കി ഇന്നലെ പരിശീലനം ആരംഭിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം നെറ്റ്സിൽ പരിശീലനം നടത്തി. ടീം ഇന്ത്യ പരിശീലനം നടത്തുന്ന വീഡിയോ ബിസിസിഐ ട്വിറ്ററിൽ പങ്കുവച്ചു.