കോപ്പ: ബ്രസീൽ ടീം ആയി
12:12 AM Jun 11, 2021 | Deepika.com
ബ്രസീലിയ: കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള 24 അംഗ ടീമിനെ ബ്രസീൽ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. ഡിഫൻഡർ തിയാഗോ സിൽവ മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. ഖത്തർ ലോകകപ്പിനുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ പോരാട്ടങ്ങൾക്കിറങ്ങിയ ടീമിൽ നിന്ന് മറ്റു കാര്യമായ മാറ്റങ്ങളില്ല.