ബാംങ്കോക്ക്: മ്യാൻമറിൽ ജനാധിപത്യപ്രക്ഷോഭനേതാവ് ഓങ് സാൻ സ്യൂച്ചിക്കെതിരേ പട്ടാളഭരണകൂടം നിയോഗിച്ച ആന്റി കറപ്ഷൻ കമ്മീഷൻ അഴിമതിക്കുറ്റത്തിനു കേസെടുത്തു. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലൂടെ സ്യൂച്ചി കൈക്കൂലി വാങ്ങിയതായാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.
ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചെടുക്കുന്നതിനുമുന്പ് ഈ ആരോപണം അവർ ഉന്നയിച്ചിരുന്നതായും അടിസ്ഥാനരഹിതമാണെന്നും സ്യൂച്ചിയുടെ അഭിഭാഷകൻ പറഞ്ഞു.
ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചെടുക്കുന്നതിനുമുന്പ് ഈ ആരോപണം അവർ ഉന്നയിച്ചിരുന്നതായും അടിസ്ഥാനരഹിതമാണെന്നും സ്യൂച്ചിയുടെ അഭിഭാഷകൻ പറഞ്ഞു.