ന്യൂഡൽഹി: കോണ്‍ഗ്രസിലെ വിലപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും പാർട്ടി വിടാതിരുന്നെങ്കിൽ എന്നു മോഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. ഇന്ത്യയുടെ വലിയ കൂടാര പാർട്ടിയായ കോണ്‍ഗ്രസിനു നഷ്ടമായ സ്ഥാനം തിരിച്ചുപിടിക്കാനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഏറ്റവും നല്ല എതിരാളിയോടൊപ്പം സ്വന്തം കാമുകി ഇറങ്ങിപ്പോയാൽ അവളെ കുറ്റം പറയാതെ കണ്ണാടിയിൽ നോക്കണമെന്നു കോണ്‍ഗ്രസ് മുൻ വക്താവ് സഞ്ജയ് ഝാ പരിഹസിച്ചു. കോണ്‍ഗ്രസിലെ അസംതൃപ്തരെ എടുക്കുന്നതിന് ബിജെപിയെ കുറ്റപ്പെടുത്താനാകില്ല. അമിത് ഷായുടെ സ്ഥാനത്തു താനായിരുന്നെങ്കിലും ഇതുതന്നെ ചെയ്തേനെയെന്നും ഝാ പറഞ്ഞു.
സർക്കാരിനെതിരായ വികാരം വളരുന്പോൾ സാധാരണ ഗതിയിൽ കോണ്‍ഗ്രസ് ആയിരുന്നു വേട്ടക്കാരനാകേണ്ടിയിരുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വ്യക്തമായും കോണ്‍ഗ്രസിൽ പ്രശ്നങ്ങളുണ്ട്.