കോൽക്കത്ത: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരേ രാജ്യതലസ്ഥാനത്തു സമരം നടത്തിവരുന്ന കർഷകർക്ക് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ തന്നെ കാണാനെത്തിയ ഭാരതീയ കിസാൻ യൂണിയൻ സമരനേതാക്കളായ രാകേഷ് ടികായത്, യുദ്ധ്വീർ സിംഗ് എന്നിവർക്കാണ് മമത പിന്തുണ ഉറപ്പുനല്കിയത്.
സംസ്ഥാനങ്ങളെ ഇടിച്ചുനിരത്താൻ ശ്രമിക്കുന്നതു ഫെഡറൽ സംവിധാനത്തിനു ഗുണകരമാവില്ലെന്നു മമത പറഞ്ഞു. ഇവരുടെ സമരം പഞ്ചാബിനോ ഹരിയാനയ്ക്കോ ഉത്തർപ്രദേശിനോ വേണ്ടിയല്ല. ഈ അനീതിക്കെതിരേ എല്ലാം സംസ്ഥാനങ്ങളും ഒരുമിച്ചുനിൽക്കണമെന്നും മമത കൂട്ടിച്ചേർത്തു.