ലക്നോ: കോവിഡ് ആന്റി വൈറൽ മരുന്ന് റംഡിസീവർ മോഷ്ടിച്ച് രോഗികൾകളുടെ ബന്ധുക്കൾക്കു വലിയ വിലയ്ക്ക് മറിച്ചുവിറ്റ എംബിബിഎസ് ഡോക്ടറും അഞ്ചു വാർഡ് ജീവനക്കാരും പോലീസ് പിടിയിലായി. ബ്ലാക് ഫംഗസിന് ഉപയോഗിക്കുന്ന 28 ഇൻജക്ഷനുകളും 18 റംഡിസിവിർ മരുന്നും ഇവരിൽനിന്നു പിടിച്ചെടുത്തു.