ബ്രസീൽ കളിക്കും
11:49 PM Jun 09, 2021 | Deepika.com
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോളിൽ ആതിഥേയരായ ബ്രസീൽ ടീം കളിക്കുമെന്ന് സ്ഥിരീകരണം. അർജന്റീന, കൊളംബിയ എന്നിവിടങ്ങളിൽ നടക്കേണ്ടിയിരുന്ന കോപ്പ 2020 ചാന്പ്യൻഷിപ്പ് ബ്രസീലിലേക്ക് മാറ്റിയതിനെതിരേ കളിക്കാർ രംഗത്തെത്തിയിരുന്നു. ടൂർണമെന്റ് ബഹിഷ്കരിക്കുമെന്നും ബ്രസീൽ താരങ്ങൾ വ്യക്തമാക്കിയിരുന്നു. കോവിഡ് നേരിടുന്നതിൽ രാജ്യം വീഴ്ച വരുത്തിയതിന്റെ പേരിലായിരുന്നു ബ്രസീൽ താരങ്ങളുടെ എതിർപ്പ്.