ബിർമിങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ന്യൂസിലൻഡിനൊപ്പം ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ഇല്ല. കൈമുട്ടിലെ പരിക്ക് ഭേദമാകാത്തതിനാലാണിത്. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനു മുന്നോടിയായി വില്യംസണിന്റെ പരിക്ക് ഭേദമാകാനാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽനിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ജൂണ്‍ 18ന് സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ.
ഇംഗ്ലണ്ടിനെതിരേ വില്ല്യംസണ് പകരം മൂന്നാം നന്പറിൽ വിൽ യംഗ് ബാറ്റ് ചെയ്യും. ഓപ്പണിംഗ് ബാറ്റ്സ്മാൻ ടോം ലാഥം ആണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക.
വില്യംസണ് ഇല്ലാതെ കിവീസ്
11:49 PM Jun 09, 2021 | Deepika.com