ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആശ്വാസകരമായ കുറവ്. ഇന്നലെ 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 86,498 കേസുകൾ മാത്രമാണ്. ഏപ്രിൽ രണ്ടിനു ശേഷമുള്ള ഏറ്റവും കുറവ് കേസുകളാണിത്. ഇന്നലെ മാത്രം മരിച്ചത് 2123 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3.51 ലക്ഷം ആയി ഉയർന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.