ഒന്റാറിയോ: കാനഡയിലെ ലണ്ടനിൽ തെരുവിലൂടെ നടന്നുപോയ മുസ്ലിം കുടുംബാംഗങ്ങളായ നാലുപേരെ കൊലപ്പെടുത്തി. ഇവർക്കൊപ്പമുണ്ടായിരുന്നു ഒൻപതുവയസുകാരന്റെ നില ഗുരുതരമാണ്. ഒന്റാറിയോ പട്ടണത്തിലാണു സംഭവം. സംഭവത്തിനു പിന്നാലെ ട്രക്ക് ഡ്രൈെവറായ കനേഡിയൻ പൗരൻ നഥാനിയേൽ വെൽട്മാനെ(20) പോലീസ് പിടികൂടി.ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വംശവെറിയാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.